സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി, പക്ഷേ മുണ്ഡനം ചെയ്യാന്‍ മുടിയില്ലാതായി: കോണ്ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച്- കെ സി അബുകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ടപ്പോള്‍ പ്രയാസമുണ്ടായി എന്നാല്‍ പ്രതിക്ഷേധമായി തല മുണ്ഡനം ചെയ്യാന്‍ മുടിയില്ലാതായി എന്ന് കെപിസിസി വക്താവ് കെ.സി അബു. നിരവധി തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്ന ആളാണ് താന്‍ , എന്നാല്‍ ആദ്യം വെട്ടിമാറ്റുന്നതും തന്റെ പേരാണന്ന് അബു പറഞ്ഞു. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും താന്‍ പേര് നല്‍കും, എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വരുമ്പോള്‍ താനുണ്ടാകില്ലായെന്നും അബു പറഞ്ഞു.

നേരത്തെ പേരാമ്പ്ര സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പറഞ്ഞു കേട്ട പേരാണ് കെ. സി അബുവിന്റേത്. കോഴിക്കോട് എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ അബു നേരത്തെ ദീര്‍ഘകാലം കോഴിക്കോട് ഡിസിസി അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു.

ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിക്ഷേധിച്ച് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തതും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതും കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു, കൂടാതെ രമണി പി നായര്‍ പാര്‍ട്ടി നല്‍കിയ സ്ഥാനമാനങ്ങളൊന്നും വേണ്ടായെന്ന് പ്രഖ്യാപിച്ചുകൊണ്ട രാജിവച്ചിരുന്നു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി പട്ടിക കൊണ്ട് കൂടുതല്‍ പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യം മാറ്റിമറിച്ച പേരാമ്പ്രയിലെ പോരിന്റെ യഥാര്‍ത്ഥ കാരണം തേടുകയാണ് നേതൃത്വം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.