ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ഗാന്ധി ബിജെപിയെ തുരത്താന്‍ പോകുന്നത്.!! ബിജെപിക്ക് ബദല്‍ ഇടതുപക്ഷം മാത്രം, കോണ്‍ഗ്രസിന് അതിന് സാധിക്കില്ല; കോടിയേരി


തിരുവനന്തപുരം: കോണ്‍ഗ്രസിന് ബിജെപിയുടെ ബദലാകാന്‍ കഴിയില്ലെന്ന് കോടിയേരി ബാകൃഷ്ണന്‍. ബിജെപിക്ക് ബദല്‍ ഇടതുപക്ഷം മാത്രമാണെന്നും അദേഹം പറഞ്ഞു. ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ഗാന്ധി ബിജെപിയെ തുരത്താന്‍ പോകുന്നതെന്ന് കോടിയേരി പരിഹസിച്ചു. മുപ്പത്തിയഞ്ച് സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോണ്‍ഗ്രസ് എംഎല്‍എമാരെ ലക്ഷ്യമിട്ടാണെന്നും കോടിയേരി പറഞ്ഞു.

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സംസ്ഥാനത്ത് തുടര്‍ഭരണം അസാധ്യമല്ലെന്നും പെന്‍ഷന്‍ കിട്ടാത്തവര്‍ക്ക് അറുപതു വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും കോടിയേരി പ്രഖ്യാപിച്ചു. ഹിന്ദുരാഷ്ട്രമെന്ന് പ്രചരിപ്പിച്ച് കൊണ്ട് ആര്‍എസ്എസ് ഭരണം സ്ഥാപിക്കാനാണ് നീക്കം.

ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കള്‍ പാവപ്പെട്ടവരാണ് അവര്‍ക്ക് എന്ത് ഗുണമാണ് നരേന്ദ്രമോദിയുടെ ഭരണം കൊണ്ടുട്ടായിട്ടുള്ളതെന്ന് കോടിയേരി ചോദിച്ചു. അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ മോദി പോയപ്പോള്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും ഞങ്ങളെ വിളിച്ചില്ലെന്നുമായിരുന്നു പരാതിയെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. ഇന്നും നാളെയുമായി കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടുമെന്നും കോടിയേരി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.