മൂന്ന്​ കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു, എന്നിട്ട്​ അവസാനം എന്‍റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക്​ പറ്റിയോ.? സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലുമെന്ന്- മന്ത്രി കെ ടി ജലീൽ


തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു.

മൂന്ന്​ അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട്​ പറന്നത്​. എന്നിട്ട്​ അവസാനം എന്‍റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക്​ പറ്റിയോ. സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലുമുണ്ടാവുകയെന്നും ജലീല്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

വിവാദമായ ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഇടപാടില്‍ പങ്കുണ്ട്​ എന്നായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.