കുറ്റ്യാടിയില്‍ ഒടുവിൽ ക്ളൈമാക്‌സ്, കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ഥി


കോഴിക്കോട്: കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ഥിയാകും. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ജോസ് വിഭാഗത്തിനാണ് കുറ്റ്യാടി മണ്ഡലം എല്‍ഡിഎഫ് ആദ്യം നല്‍കിയത്.എന്നാൽ ഇതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ട എന്നാണ് സിപിഎം നേതൃത്വം ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറ്റ്യാടിയിലെ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്ന വിലയിരുത്തലിനെ തുടർന്നാണ് സിപിഎം പുനരാലോചനക്ക് തയ്യാറാവുകയായിരുന്നു. പിന്നാലെ മണ്ഡലം സിപിഎം ഏറ്റെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.