രാജിവെച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂറിൽ സ്വതന്ത്രയായി മത്സരിച്ചേക്കും


കോട്ടയം: കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കും. പ്രവര്‍ത്തകരുമായി ആലോചിച്ച് നിര്‍ണായക തീരുമാനമെടുക്കും. സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല. ഇനി കോണ്‍ഗ്രസ് ഒരു സീറ്റ് തന്നാലും ഇത്തവണ മത്സരിക്കില്ല. വിളിച്ചപ്പോള്‍ കെപിസിസി പ്രസിഡന്‍റ് ഫോൺ പോലും എടുത്തില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപ്പിനിൽ മത്സരിക്കാൻ തയ്യാറായിരുന്നുവെന്നും ലതിക സുഭാഷ് പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് ലതികാ സുഭാഷ് ഇന്നലെ പ്രതിഷേധിച്ചിരുന്നു.

ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുമ്പോള്‍ അവസാനം വരെയും ലതിക സുഭാഷ് ഒരു സീറ്റ് പ്രതീക്ഷിച്ചു. മുല്ലപ്പള്ളി ഓരോ പേരും പ്രഖ്യാപിക്കുമ്പോഴും ടെലിവിഷനില്‍ കണ്ണും നട്ട് കാത്തിരുന്നു. അവസാന പ്രതീക്ഷയായ വൈപ്പിനിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ കണ്ണ് നിറഞ്ഞു. പിന്നെയും കാത്തിരുന്നു. പ്രഖ്യാപനം പൂര്‍ത്തിയായതോടെ സഹപ്രവര്‍ത്തകരുമായി കൂടിയാലോചനകള്‍. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വനിതകളെ അവഗണിച്ചെന്ന അതൃപ്തി വ്യക്തമാക്കി.

തനിക്ക് അര്‍ഹമായ സീറ്റ് നിഷേധിച്ചതിലെ നിരാശ പങ്ക് വെച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ ഇന്ദിരാഭവന് മുന്നില്‍ മുന്‍പ് എങ്ങും കാണാത്ത പ്രതിഷേധം. തലമുണ്ഡനം ചെയ്ത് ലതികാ സുഭാഷ്. കെട്ടിപിടിച്ച് കരഞ്ഞ് സഹപ്രവര്‍ത്തകര്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.