'സി.പി.എമ്മുമായി ഗൂഢാലോചന'; ആരോപണം തെളിയിക്കാന്‍ യുഡിഎഫ് നേതാക്കളെ വെല്ലുവിളിച്ച് ലതിക സുഭാഷ്


കോട്ടയം: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ലതികാ സുഭാഷ് സി.പി.എമ്മുമായി ഗൂഢാലോചന നടത്തുന്നു എന്ന മുല്ലപ്പള്ളിയുടെ ആരോപണം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖായപിച്ചപ്പോള്‍ സമുല്ലപ്പള്ളി തന്റെ സഹപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയെന്നും സി.പി.എമ്മുമായി താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കണമെന്നും ലതിക പറഞ്ഞു.

സീറ്റു നിഷേധിക്കുന്നതില്‍ തല മുണ്ഡനം ചെയ്യേണ്ടകാര്യമില്ല. ഇത്തരമൊരു പ്രതിഷേധപ്രകടനത്തിന് പിന്നില്‍ സി.പി.എം. തിരക്കഥയെന്നുമായിരുന്നു കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നത്. ലതിക കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുറിവുണ്ടാക്കി, മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ലതിക സുഭാഷ് അടഞ്ഞ അധ്യായമാണന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരശണം. കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പോകാന്‍ തീരുമാനിച്ചാല്‍ മറ്റ് മാര്‍ഗ്ഗമില്ലായെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മുന്നണികളിലെല്ലാം പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലതികാ സുഭാഷിന്റെ പ്രതിക്ഷേധ പ്രകടനം കേരള രാഷ്ട്രീയ ചരിത്രത്തില്‍ മുന്‍പെങ്ങും പറഞ്ഞ് കേള്‍ക്കാത്തതാണ്. അവഗണന അനുഭവിക്കുന്ന വനിതാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്നാണ് ലതിക സുഭാഷ് പ്രതികരിച്ചത്. ലതികയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ഇതിനോടകംതന്നെ രംഗത്തുവന്നിരിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.