കോടികള്‍ സമ്പാദിച്ചാലും പട്ടിണി കിടക്കാന്‍ മടിയില്ല ഈ മനുഷ്യന്; മമ്മൂട്ടിയെക്കുറിച്ച്- ബാബു സ്വാമി


മമ്മൂട്ടിയും താനുമായി ഭക്ഷണത്തെക്കുറിച്ച് നടത്തിയ ഒരു രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ ബാബു സ്വാമി. പ്രഭാത ഭക്ഷണത്തിന് ഇഡ്ഡലിയും, ദോശയുമൊക്കെ വലിച്ചു വാരി കഴിക്കാതെ ഒരു ഗ്ലാസ് ഓട്‌സ് കുടിച്ചു വിശപ്പടക്കിയാല്‍ പോരെ എന്ന് മമ്മൂട്ടി തന്നോട് ‘ഡാഡികൂള്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ചോദിച്ചുരുന്നുവെന്നും,

കോടീശ്വരനായാലും പട്ടിണി കിടക്കാന്‍ മടിയില്ലാത്ത ആളാണ് മമ്മൂട്ടിയെന്നും ബാബു സ്വാമി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ബാബു സ്വാമി മമ്മൂട്ടിയുടെ ഭക്ഷണ കാര്യത്തെക്കുറിച്ച് പറഞ്ഞ സംഭവം വൈറലായി മാറിയിരുന്നു.

മമ്മൂട്ടി എന്നോട് ചോദിച്ചു, ‘സ്വാമി എന്താണ് രാവിലെ കഴിക്കുന്നതെന്ന്’? ഞാന്‍ പറഞ്ഞു ‘ദോശ, ഇഡ്ഡലി. ചപ്പാത്തിയൊക്കെ തട്ടുമെന്ന്’. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു ‘സ്വാമിക്ക് വേറെ പണിയില്ലേ ഒരു ഗ്ലാസ് ഓട്‌സ് കുടിച്ചാല്‍ പോരെ, എന്നിട്ട് രണ്ടു ലിറ്റര്‍ വെള്ളവും കുടിക്കണം’. ഇത് പറഞ്ഞതും അടുത്തിരുന്ന വലിയ ക്യാന്‍ എടുത്തു മമ്മൂട്ടി വെള്ളം കുടിച്ചു. ‘

ഇത് രാവിലെ ഇങ്ങനെ കുടിച്ചാല്‍ ശരീരത്തിന് എന്ത് ആശ്വാസമാണ് എന്നറിയാമോ’ എന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്. മമ്മൂട്ടി അങ്ങനെയാണ് ഭക്ഷണ കാര്യത്തില്‍ നമ്മളെ പോലും അത്ഭുതപ്പെടുത്തും. പച്ചക്കറിയൊക്കെയാണ് മൂപ്പരുടെ പ്രധാന ആഹാരം. കോടികള്‍ സമ്പാദിച്ചാലും പട്ടിണി കിടക്കാന്‍ മടിയില്ലാത്ത മനുഷ്യനാണ് മമ്മൂട്ടി”.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.