കണ്ണില്ലാത്ത ക്രൂരത.!! യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനക്കിയ ശേഷം പിക്കപ്പ് വാനിന് പിന്നിൽ കെട്ടി റോഡിലൂടെ അര കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയി; മർദനമേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ: ഭാര്യയും സഹോദരനും അറസ്റ്റിൽ- വീഡിയോ


സൂറത്ത്: യുവാവിനെ പിക്കപ്പ് വാനില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഭാര്യയെയും ഭാര്യാസഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലെ കഡോദാരയില്‍ താമസിക്കുന്ന ശീതള്‍ റാത്തോഡ്, സഹോദരന്‍ അനില്‍ ചൗഹാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശീതളിന്റെ ഭര്‍ത്താവ് ബാല്‍കൃഷ്ണ റാത്തോഡിനെയാണ് പ്രതികൾ ക്രൂരമായി മര്‍ദിച്ച ശേഷം ടെംപോ വാനില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബാല്‍കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവം ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മദ്യപിച്ചെത്തുന്ന ബാല്‍കൃഷ്ണ ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും വെള്ളിയാഴ്ച വൈകിട്ടും മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കിട്ടു. ഇതോടെ ശീതള്‍ സഹോദരനായ അനില്‍ ചൗഹാനെ വിളിച്ചുവരുത്തിത്തുകയും പിക്കപ്പ് വൻ ഡ്രൈവറായ അനില്‍ സഹോദരിയുടെ വീട്ടിലെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.

ഇതിനിടെ പ്രകോപിതനായ ബാല്‍കൃഷ്ണ ഭാര്യയെയും ഭാര്യാ സഹോദരനെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പ്രതികൾ ഇരുവരും ചേര്‍ന്ന് ബാല്‍കൃഷ്ണയെ മര്‍ദിച്ചത്. തുടര്‍ന്ന് പിക്കപ്പ് വാനില്‍ ഇയാളെ കെട്ടിയിട്ട് അരക്കിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ വാഹനത്തെ പിന്തുടര്‍ന്നാണ് പ്രതികളെ തടഞ്ഞു വയ്ക്കുകയും പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണ നിലവില്‍ അബോധാവസ്ഥയിലാണെന്നും കസ്റ്റഡിയിൽ എടുത്ത പ്രതികളെ റിമാൻഡ് ചെയ്തതായും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.