മഞ്ചേശ്വരത്ത് സിപിഎമ്മിന് സ്ഥാനാര്‍ഥിയായി; വി വി രമേശൻ മത്സരിക്കും


കാസര്‍കോട്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായി. ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. ഇന്ന് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും മഞ്ചേശ്വരത്തേയും ദേവികുളത്തേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.

മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടത്. ഉപതരിഞ്ഞെടുപ്പില്‍ മത്സരിച്ച ശങ്കര്‍ റെ, കെ.ആര്‍.ജയാനന്ദന്‍ എന്നിവരുടെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത്. ഈ രണ്ടു പേരുകളോടും മണ്ഡലം കമ്മിറ്റി എതിര്‍പ്പറയിച്ചു. തുടര്‍ന്നാണ് വി.വി.രമേശനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിട്ടുള്ളത്. ഇന്ന് വൈകീട്ടോടെ സംസ്ഥാന കമ്മിറ്റിയാകും രമേശനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക. ദേവികുളത്തെ സ്ഥാനാര്‍ഥിയേയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.