കുട്ടികളിലെ പഠന പ്രശ്നങ്ങൾക്കുള്ള പരിശീലകരെ വാർത്തെടുക്കുന്ന സർക്കാർ അംഗീകൃത ഡിപ്ലോമ മർകസ് നോളജ് സിറ്റിയിൽ


കോഴിക്കോട്: ഗവൺമെൻറ് അംഗീകൃത സർട്ടിഫിക്കറ്റോടെ കുട്ടികളിലെ പഠന വൈകല്യവും, പഠന പിന്നോക്കാവസ്ഥയും നേരത്തെ അറിയാനും കൈകാര്യം ചെയ്യാനും പരിശീലനം നൽകുന്ന ഡിപ്ലോമ ഇൻ ലേണിങ് ഡിസെബിലിറ്റീസ് കോഴ്സിനു ഇപ്പോൾ മർകസ് നോളജ് സിറ്റിയിലെ ഹാബിറ്റസ് ലൈഫ് സ്കൂളിൽ അപേക്ഷ സ്വീകരിക്കുന്നു. 6- മാസം നീണ്ടു നിൽക്കുന്ന ഈ കോഴ്സ് പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും നടക്കുക.

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് റെമഡിയൽ ടീച്ചിങ്ങിനുള്ള നൈപുണ്യം നേടിയെടുക്കാനാവും. രക്ഷിതാക്കൾ, അധ്യാപകർ, കൗൺസിലേഴ്‌സ്, പരിശീലകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർക്ക് പ്രയോജനപ്പെടുന്നതായിരിക്കും ഈ കോഴ്സ്.
പഠന വൈകല്യങ്ങളെ ശാസ്ത്രീയമായി സമീപിക്കുന്ന ഈ കോഴ്സിനു ശിശു മന:ശാസ്ത്ര രംഗത്തെ പ്രമുഖർ നേതൃത്വം വഹിക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ തുടർന്നുള്ള നമ്പറിൽ വിളിക്കേണ്ടതാണ്,
അല്ലെങ്കിൽ താഴെ ചേർത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.