വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലെത്തിയ വധു സ്വർണവും പണവുമായി മുങ്ങി


ലക്നൗ: വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലെത്തിയ വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. ക്ഷേത്രത്തിലെ ചടങ്ങുകൾക്കുശേഷം വരന്റെ വീട്ടിലെത്തിയ വധുവിനെ കാണാതാവുകയായിരുന്നു.

വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടുകാർക്ക് 30000 രൂപയും നൽകിയിരുന്നു. ഷാജഹാൻപുർ സ്വദേശിയായ 34കാരന് സഹോദരന്റെ ഭാര്യയാണ് ഫറൂഖാബാദിലെ ദരിദ്ര കുടുംബത്തിൽനിന്നുള്ള യുവതിയുമായി വിവാഹം തീരുമാനിച്ചത്.

ഇരു കുടുംബങ്ങളെയും അറിയുന്ന രണ്ടു പേരാണ് ഇടനിലക്കാരായി നിന്നതും. വധുവിനൊപ്പം ഇവരെയും കാണാതായി. വീട്ടുകാർ പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.