കൊടുവള്ളി ഇത്തവണ തിരിച്ചുപിടിക്കും, ലീഗിന് വെല്ലുവിളികളില്ലെന്ന്- എം.കെ മുനീർ


കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തിലെ പ്രതിഷേധം ഉടന്‍ കെട്ടടങ്ങുമെന്ന് മുസ്ലീം ലീഗ് സ്ഥാനാര്‍ഥി എം.കെ മുനീര്‍. അടിസ്ഥാനപരമായി കൊടുവള്ളി ഐക്യജനാധിപത്യ മുന്നണിയുടെ സീറ്റാണ്. ചില പ്രത്യേക കാരണത്താല്‍ മാത്രം വഴുതിപോയ മണ്ഡലമാണിത്. കൊടുവള്ളിയില്‍ ഇത്തവണ ലീഗിന് വെല്ലുവിളിയില്ലെന്നും അട്ടിമറി സാധ്യത കാണുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

കോഴിക്കോട് സൗത്തില്‍ തന്നെ മത്സരിക്കാനാണ് ആഗ്രഹിച്ചത്. പത്ത് വര്‍ഷം തന്നെ സ്നേഹിച്ച് ഒപ്പം നിന്ന മണ്ഡലം വിട്ടുപോകാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ പ്രത്യേകമായ ചില കാരണങ്ങളാല്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ കൊടുവള്ളിയിലേക്ക് പോകണമെന്ന് നിര്‍ദേശിച്ചത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗിലെ സ്ഥാനാര്‍ഥി നിര്‍ണയം ഹൈദരലി തങ്ങള്‍ ജനാധിപത്യവത്കരിച്ചു. എല്ലാ മണ്ഡലങ്ങളുടെയും വികാരം നേതൃത്വം തുടക്കത്തില്‍ തന്നെ പരിഗണിച്ചു. ഇത്തവണ വനിതയെ മത്സരിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും കോഴിക്കോട് സൗത്ത് മണ്ഡലം കണ്ടെത്തിയത് അവസാന നിമിഷമാണെന്നും മുനീര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.