കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തണമെന്ന് എം.എൻ കാരശ്ശേരി. യുഡിഎഫ് മികച്ച കൂട്ടരായത് കൊണ്ടല്ലെന്നും ഭരണത്തുടർച്ച കൈവന്നാൽ ഇടതുമുന്നണി ചീത്തയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് മുന്നണിക്ക് ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. ബംഗാളിലെ അനുഭവം മുന്നിലുണ്ടെന്നും അഹങ്കാരമാണ് ഇടത് മുന്നണിയുടെ പ്രശ്നമെന്നും കാരശ്ശേരി പറഞ്ഞു.
മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാരശ്ശേരി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. യുഡിഎഫിന്റെ വലിയ പ്രശ്നം അഴിമതിയാണെന്നും എന്നാൽ ഭരണം കിട്ടിയില്ലെങ്കിൽ യുഡിഎഫ് ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് കേരളത്തിൽ വളർച്ചയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിലെയും വലതുമുന്നണിയിലെയും പാളയത്തിലെപട ബി.ജെ.പിയുടെ വളർച്ചയ്ക്ക് കാരണമാണമെന്ന് അദ്ദേഹം പറയുന്നു.
ഇ.ശ്രീധരൻ, നടന്മാരായ സുരേഷ് ഗോപി, ദേവൻ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയ സെലിബ്രിറ്റികളുടെ വരവ് ബിജെപിക്കു ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.