'നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ'; വില വർദ്ധനയ്ക്ക് പിന്നാലെ മോദിയുടെ പഴയ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ


ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു
2013ൽ യു.പി.എ ഭരണകാലത്ത് ​ഗ്യാസ് വില വർദ്ധനവിനെ പരിഹസിച്ച് മോദി കുറിച്ച് ട്വീറ്റാണ് ഇന്ന് വീണ്ടും ചർച്ചയാവുന്നത്.

നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്​കരിക്കൂ. അവർ അതും തട്ടിപ്പറിച്ചെടുക്കുകയാണ് എന്നായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്​. ഗാർഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ ഇന്ന് കൂടിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വീണ്ടും ഉയർന്നു വന്നത്.

30 ദിവസത്തിനിടെ നാലാം തവണയാണ് പാചകവാതക വില വീ വർദ്ധിപ്പിക്കുന്നത്. മൂന്ന് മാസത്തിനിടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ 226 രൂപയാണ് വില വർദ്ധിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.