കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും: പ്രഖ്യാപനം തര്‍ക്കം പരിഹരിച്ച ശേഷമെന്ന്- ജോസ് കെ മാണി


കോട്ടയം: കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസിന്റെ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ജോസ് കെ മാണി. തര്‍ക്കം പരിഹരിച്ച ശേഷമായിരിക്കും പ്രഖ്യാപനമെന്ന് ജോസ് പറഞ്ഞു. കേരള കോണ്‍ഗ്രസിന് അനുവദിച്ച പതിമൂന്നാമത്തെ സീറ്റാണ് കുറ്റ്യാടിയെന്നും സിപിഎം പ്രാദേശികമായി അവിടെ ചര്‍ച്ച നടത്തുന്നുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ഇതിനിടെ മുഹമ്മദ് ഇഖ്ബാലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാണിച്ച് കൊണ്ടുള്ള പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ സിപിഎം നേതാക്കള്‍ ഇത് വരെ അയഞ്ഞിട്ടില്ല. സീറ്റ് തിരിച്ചെടുക്കില്ലെന്ന് ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ നേതാക്കളറിയിച്ചുവെങ്കിലും പ്രാദേശിക നേതാക്കള്‍ ഇത് അംഗീകരിച്ചിട്ടില്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.