തൃശ്ശൂര്‍: ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് എഎന്‍ രാധകൃഷ്ണനാണ് നഹാസിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. ആര്‍എസ്പി യുവജന വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്നു നഹാസ്. കഴിഞ്ഞതവണ തൃശ്ശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു നഹാസ്.
സീറ്റു വിഭജന ചര്‍ച്ചയില്‍ കയ്പമംഗലം വേണ്ടെന്നും പകരം മൂന്നു സീറ്റു വേണമെന്നുമായിരുന്നു ആര്‍എസ്പിയുടെ നിലപാട്. പകരം മട്ടന്നൂര്‍ കിട്ടയതോടെ ആര്‍എസ്പി കയ്പമംഗലം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് നഹാസ് ആര്‍എസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കയ്പമംഗലം കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ ചര്‍ച്ചകളില്‍ ധാരണയായി.
മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശോഭ സുബിനാണ് കയ്പമംഗലത്ത് സാധ്യത. ധര്‍മടമോ കല്യാശേരിയോ നല്‍കണമെന്നായിരുന്നു ആര്‍എസ്പിയുടെ ആവശ്യമെങ്കിലും മട്ടന്നൂരാണ് നല്‍കിയത്.