ധർമ്മടം പിടിക്കാൻ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കും- മുല്ലപ്പള്ളി


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്ന് കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ധര്‍മ്മടത്ത് യു.ഡി.എഫ്. ഘടകക്ഷിയായ ഫോര്‍വേഡ് ബ്ലോക്ക് ധര്‍മ്മടത്തു മത്സരിക്കില്ലെന്ന് അറിയിച്ചതോടെയാണ് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാനാവില്ലെന്നു വ്യക്തമാക്കിയ ഫോര്‍വേഡ് ബ്ലോക്ക് പ്രതിനിധികള്‍ കോണ്‍ഗ്രസിന് സീറ്റു വിട്ടുകൊടുക്കുകയായിരുന്നു. നേമത്ത് കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതുപോലെ ശക്തനായ സ്ഥാനാര്‍ത്ഥി ധര്‍മ്മടത്ത് പിണറായി വിജയനെതിരെയും ഇറക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

വടകര സീറ്റും കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകുടെ എണ്ണം 94 ആകും. ആദ്യം പ്രഖ്യാപിച്ചത് 92 സീറ്റുകളായിരുന്നെങ്കിലും വടകരയും ധര്‍മ്മടവും ഏറ്റെടുത്തതോടെയാണ് സീറ്റുകളുടെ എണ്ണം 94 ആയി ഉയര്‍ന്നത്. എട്ടു സീറ്റുകളില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല.

വടകര നിയോജക മണ്ഡലത്തില്‍ കെ.കെ. രമ ആര്‍.എസ്.പി. സ്ഥാനാര്‍ത്ഥിയാകും എന്നാണ് നേതൃത്വം വ്യക്തമാക്കിയിരുന്നത്. രമയാണ് മത്സരിക്കുകയെങ്കില്‍ കോണ്‍ഗ്രസ് മറ്റു സ്ഥാനാര്‍ത്ഥികളെ വടകരയില്‍ നിര്‍ത്തില്ലെന്നും രമക്ക് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കെ.കെ. രമ മത്സരിക്കില്ലെന്ന് അറിയിച്ചതോടെയാണ് വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയെ നിര്‍ത്താന്‍ ആലോചിക്കുന്നത്. ഇതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം 94 ആകുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രിക 20-ന് പ്രകാശനം ചെയ്യുമെന്നാണ് ഹസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.