കുറ്റ്യാടിയിൽ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു


കോഴിക്കോട്: കുറ്റ്യാടി വേളം ചോയി മഠം കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പെരുമണ്ടച്ചേരി മനത്താനത്ത് മൊയ്തുവിന്റെയും സൈനബയുടെയും മകൻ സഫിർ (21) ആണ് മരിച്ചത്. ഞായറാഴ്ച വെകുന്നേരം 4 മണിക്കാണ് ദാരുണമായ സംഭവം. ഉടൻ തന്നെ കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ശാക്കിർ ,സലീന, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റിനായി അയച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.