തൃശൂരിൽ പന്നിപ്പടക്കമെറിഞ്ഞു വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ


തൃശൂര്‍: വീട്ടിൽ കയറി യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടു പേർ അറസ്റ്റിലായി. കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ കരാഞ്ചിറ സ്വദേശി നിഖില്‍, പുല്ലഴി സ്വദേശി ശരത്ത് എന്നിവരാണ് കാട്ടൂര്‍ പോലീസിന്റെ പിടിയിലായത്. നന്ദനത്തു പറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗുണ്ടാ നേതാവ് ദര്‍ശന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീട്ടിലേക്കു ഇരച്ചെത്തിയ ഗുണ്ടാ സംഘം ലക്ഷ്മിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പന്നിപടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഗുണ്ടാസംഘം ലക്ഷ്മിയെ വെട്ടി വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും ഗുണ്ടാ സംഘവും തമ്മിലുണ്ടായ ചില പ്രശ്നങ്ങളുടെ തുടർച്ചയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അറസ്റ്റിലായ നിഖിലിന്റെ കടയില്‍വെച്ച് ഹരീഷ് പുകവലിക്കുന്നതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് വാക്കുതർക്കം കൈയാങ്കളിയുടെ വക്കോളമെത്തിയിരുന്നു. അതിനു പിന്നാലെ ഹരീഷ് നിഖിലിന്റെ വീട്ടിലെത്തി അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തി. ഈ സമയം നിഖിൽ വീട്ടിൽ ഇല്ലായിരുന്നു. ഇത് അറിഞ്ഞ നിഖിൽ സുഹൃത്തുക്കളായ ഗുണ്ടാ സംഘത്തിലെ അംഗങ്ങളെയും കൂട്ടി ഹരീഷിനെ തേടി വീട്ടിലെത്തി. ഈ സമയം ഹരീഷ് അവിടെ ഉണ്ടായിരുന്നില്ല.

ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ നിഖില്‍ ഗുണ്ടകള്‍ക്കൊപ്പം വീട്ടിലെത്തിയെങ്കിലും ഹരീഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് അവിടെ ഉണ്ടായിരുന്ന ലക്ഷ്മിയ്ക്കു നേരെ അക്രമി സംഘം തിരിഞ്ഞത്. തന്നെ ഒന്നും ചെയ്യരുതെന്ന് ലക്ഷ്മി കരഞ്ഞു പറഞ്ഞെങ്കിലും, നിഖിൽ ഉൾപ്പടെയുള്ളവർ അവരെ ആക്രമിക്കുകയായിരുന്നു. വെട്ടെറ്റു വീണ ലക്ഷ്മി രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഓടിക്കൂടിയ അയൽക്കാരാണ് ലക്ഷ്മിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതികളെ ചേലക്കരയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ദര്‍ശന്‍, രാകേഷ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

സംഭവത്തെ തുടർന്ന് ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും ഒളിവിലാണ്. പോലീസിനെ ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇയാളെ പൊലീസ് തിരയുന്നതിനിടെയാണ് നിഖിലുമായി വാക്കുതർക്കവും തുടർന്ന് ഭാര്യയുടെ കൊലപാതകവും നടന്നത്. നിഖിലിന്‍റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനും ഹരീഷിനെതിരെ പൊലീസിൽ കേസ് ഉണ്ട്. ലക്ഷ്മിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പിടിയിലാകാനുള്ള പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികൾ സംസ്ഥാനം വിട്ടു പോയിട്ടുണ്ടാകാമെന്ന സംശയവും പൊലീസിനുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.