കോഴിക്കോട് ഉറങ്ങിക്കിടക്കുകയായിരുന്നു ഭാര്യയെ തലക്കടിച്ചുകൊന്നതിന് ശേഷം ഭർത്താവ് ജീവനൊടുക്കി: കൊലക്ക് കാരണം സംശയ രോഗമെന്ന് സൂചന


പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. കൊടക്കല്ല് സ്വദേശി ശോഭനയാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം ഭർത്താവ് കൃഷ്ണനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ കിടന്നുറങ്ങുകയായിരുന്ന ശോഭയെ മരക്കഷണം ഉപയോഗിച്ചാണ് ഭർത്താവ് കൃഷ്ണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയിൽ ഉണ്ടായിരുന്ന സംശയമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സംഭവശേഷം ഭർത്താവ് ശങ്കരനെ കാണാതായിരുന്നു. ഇന്ന് പുലർച്ചെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിലെ പ്ലാവിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അത്തോളി പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.