ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു, ഗുരുതരമായി പൊള്ളലേറ്റ മകള്‍ ചികിത്സയില്‍


തിരുവല്ല: ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തിരുവല്ല നെടുമ്പ്രം സ്വദേശി മാത്തുക്കുട്ടി(65)യാണ് ഭാര്യ സാറാമ്മ(59)യെ തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചത്. സാറാമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ ലിജിയ്ക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ദാരുണമായ സംഭവം. രാത്രിയില്‍ വീട്ടിലെത്തിയ മാത്തുക്കുട്ടി നേരത്തെ കരുതിവെച്ചിരുന്ന പെട്രോളൊഴിച്ച് സാറാമ്മയെ തീകൊളുത്തുകയായിരുന്നു. ഇത് കണ്ടെത്തിയ മകള്‍ ലിജി സാറാമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കും തീപടര്‍ന്ന് പൊള്ളലേറ്റു. തുടര്‍ന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ സാറാമ്മ മരിച്ചു.

സംഭവത്തിന് ശേഷം വീട്ടില്‍നിന്ന് രക്ഷപ്പെട്ട മാത്തുക്കുട്ടിയെ രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.