നേമത്ത് കെ.മുരളീധരൻ: കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും


ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. സാധ്യതാപട്ടിക ചുരുക്കാനുളള കഠിന പ്രയത്നത്തിലായിരുന്നു നേതാക്കൾ കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി യോഗം ബുധനാഴ്ച രാത്രി ഏറെ വൈകിയും നടത്തിയിരുന്നു.
ഇത്തവണ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന ശൈലിയിലും മാറ്റമുണ്ടാകും. വാർത്താകുറിപ്പിന് പകരം നേതാക്കൾ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത.

ജയസാധ്യത പരിഗണിച്ച് നേമത്ത് കെ.മുരളീധരൻ മത്സരിക്കാനുളള സാധ്യതയേറി. സ്ഥാനാർഥി ആകുന്നതിനൊപ്പം പ്രചാരണസമിതി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന ചർച്ചയിൽ സാധ്യതാ പട്ടിക വിശദമായി ചർച്ച ചെയ്യുകയും ഓരോ മണ്ഡലത്തിലുമായി നിർദേശിക്കപ്പെട്ട പേരുകൾ ഒന്നോ രണ്ടോ ആയി ചുരുക്കാനുളള ശ്രമങ്ങളുമാണ് നടന്നത്. ഇന്ന് രാവിലെ സ്ക്രീനിങ് കമ്മിറ്റി യോഗം ചേരും. തുടർന്ന് ഇന്നുതന്നെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.

ബി.ജെ.പി. ശക്തിപ്രാപിച്ച തിരുവനന്തപുരത്തെ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ സ്ഥാനാർഥിനിർണയം കീറാമുട്ടിയായിരിക്കുകയാണ്. എം.പി.മാർ മത്സരിക്കേണ്ടെന്ന മുൻ നിലപാടിൽനിന്നുമാറി നേമത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാൻ ശ്രമംനടക്കുന്നുണ്ട്. കെ.സി.ജോസഫിനെ മത്സരിപ്പിക്കാനാവില്ലെന്ന നിലപാടിൽ ഹൈക്കമാൻഡും എം.പിമാരും ഉറച്ചുനിൽക്കുകയാണ്. അതേസമയം തൃപ്പൂണിത്തുറയിൽ കെ.ബാബുവിന് പകരം സൗമിനി ജെയിനെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.