ഇനി ആ കളി നടക്കില്ല.. സ്ഥാനാർഥികളെക്കാൾ വോട്ട് കൂടുതൽ 'നോട്ട'യ്ക്കെങ്കിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന്- സുപ്രീം കോടതി


ന്യൂഡൽഹി: ഒരു മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് നോട്ടയ്ക്കാണെങ്കിൽ ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്.

ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചത്. വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതെ സ്ഥാനാർഥികളെ വീണ്ടും മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു. എന്നാൽ, ഈ ആവശ്യം ഉൾക്കൊള്ളാൻ പ്രയാസമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

കൂടുതൽ വോട്ട് നോട്ടയ്ക്കാണെങ്കിൽ തിരഞ്ഞെടുപ്പുഫലം റദ്ദാക്കി വീണ്ടും മത്സരം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ലോ കമ്മിഷനും ശുപാർശ ചെയ്തിട്ടും സർക്കാർ അതുമായി മുന്നോട്ടുപോയില്ലെന്നും ഉപാധ്യായ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.