കമ്യൂണിസ്റ്റുകാരെ തോല്‍പിക്കാന്‍ ബി ജെ പി വോട്ടുമറിച്ചിട്ടുണ്ട്.. മുൻപ് പല കോണ്ഗ്രസ് നേതാക്കളും ജയിച്ചിരുന്നത് ബിജെപി വോട്ടുകൊണ്ട്: ഒ രാജഗോപാല്‍ എംഎൽഎ


തിരുവനന്തപുരം: മുമ്പ് കേരളത്തില്‍ ബിജെപി വോട്ടുമറിച്ചുണ്ടാകാമെന്നും എന്നാൽ ഇപ്പോള്‍ അങ്ങനെയില്ലെന്നും ഒ രാജഗോപാല്‍ എംഎല്‍എ. കമ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. അതുപഴയ കാലം. ഇപ്പോള്‍ ബിജെപി വളര്‍ന്നു. ഇപ്പോ കേരളം ഒഴിച്ച് എല്ലായിടത്തും കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ കൂട്ടുകെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പുതിയ കാലഘട്ടമല്ലേ. മുഖ്യമന്ത്രി തന്നെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരാന്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നു. അടിയന്തരാവശ്യം വരുമ്പോള്‍ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൂര്‍ണതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ പൂര്‍ണതൃപ്തി ഒരുകാലത്തും ആര്‍ക്കും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശോഭ നല്ല പൊതുപ്രവര്‍ത്തകയാണ്. കാര്യക്ഷമതയുള്ള ആളാണ്. നല്ല പ്രാസംഗികയാണ്. ഉയര്‍ന്നുവരുന്ന നേതാവാണ്. അവര്‍ കഴക്കൂട്ടത്ത് മത്സരിക്കുന്നെങ്കില്‍ നല്ലതാണ്. വി മുരളീധരന്റെ സ്ഥലവും കഴക്കൂട്ടമാണ്. അതെല്ലാം കൂടി പരിഗണിച്ച് ഇലക്ഷന്‍ കമ്മിറ്റി തീരുമാനിക്കും. എല്ലാവര്‍ക്കും അവസരം കൊടുക്കണം. ഞാന്‍ മത്സരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.