മാധ്യമ സര്‍വ്വേകള്‍ നേട്ടമുണ്ടാക്കിയത് യുഡിഎഫിനെന്ന്- ഉമ്മന്‍ ചാണ്ടി


കോട്ടയം: എല്‍ഡിഎഫിന് അനുകൂല സര്‍വ്വേകള്‍ യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞങ്ങള്‍ പറഞ്ഞാല്‍ പോലും പ്രവര്‍ത്തിക്കാത്ത പ്രവര്‍ത്തകര്‍ ഇത്തവണ ഊര്‍ജ്ജസ്വലരായി പ്രചരണ രംഗത്ത് ഇറങ്ങിയെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂള്‍ കുട്ടികളുടെ വീടുകളിലേക്ക് അരി നല്‍കണമെന്ന് ആദ്യം തീരുമാനിച്ചത് കോണ്‍ഗ്രസിലെ ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. പ്രതിപക്ഷം അന്നം മുടക്കിയാണന്ന് പറഞ്ഞ പിണറായി വിജയനെ ജനം തിരിച്ചറിയുമെന്നും പാവപ്പെട്ട കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിനുള്ള അരി് വിതരണം ചെയ്യാതെ വെച്ചതിന് മറുപടി പറയെമ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിര്‍ത്തത്. അത് തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടി കാണിക്കുകയാണ് ചെയ്തത് . സിപിഎം ആയിരുന്നു ഈ സ്ഥാനത്ത് എങ്കില്‍ അരിയില്‍ മണ്ണുവാരി ഇടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.