വയനാട്: രാഹുല്‍ ഗാന്ധിക്കെതിരെ ജോയ്സ് ജോര്‍ജ് നടത്തിയ അശ്ലീ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ഇതിനെതിരെ നിലപാട് സ്വീകരിക്കാത്ത മാര്‍ക്സിസ്റ്റ് നേതൃത്വത്തിന്റെ നിലപാട് ഗുരുതരമായ അവസ്ഥയാണെന്നും ഉമ്മന്‍ ചാണ്ടി വയനാട്ടില്‍ പറഞ്ഞു.
ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. കേരളത്തില്‍ നിന്ന് അത്തരമൊരു പരാമര്‍ശം വരാന്‍ പാടില്ലായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം മാത്രമല്ല, കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുക കൂടിയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും സമത്വത്തെയും കുറിച്ച് പറയുന്നതിനൊപ്പം ഇത്തരം പരാമര്‍ശം കൂടി നടത്തുകയാണ് അവര്‍. രാഹുല്‍ ഗാന്ധിയോട് രാഷ്ട്രീയ എതിര്‍പ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതില്‍ മിതത്വവും മര്യാദയും പാലിക്കണം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കണം. ഇത് ഗുരുതരമായ പരാമര്‍ശമാണ്.
രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയത് വ്യക്തിപരമായ പരാമര്‍ശമാണെന്ന മുഖ്യമന്ത്രിയുടെ സ്ര്താവനയേയും ഉമ്മന്‍ ചാണ്ടി ചോദ്യം ചെയ്തു. ഇതാണോ വ്യക്തിപരമായ പരാമര്‍ശം?. ജോയ്സിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്തതും ഗുരുതരമായ അവസ്ഥയാണ്. ഇതാണോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് എന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്- ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.