കുറ്റ്യാടിയിൽ പ്രതിഷേധിച്ചത് പാർട്ടി പ്രവർത്തകർ തന്നെ; സ്വഭാവിക പ്രതികരണമെന്ന് ജില്ലാ സെക്രട്ടറി പി. മോഹനൻ


കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റ് ഘടകകക്ഷിയ്ക്ക് വിട്ട് കൊടുത്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയത് പ്രവർത്തകർ തന്നെയെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനൻ.
സി.പി.എം മൽസരിക്കണമെന്നാണ് കുറ്റ്യാടിയിലെ പ്രവർത്തകരുടെ പൊതുവികാരം. പ്രവർത്തകരുടേത് സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കാര്യങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് കൊടുത്തത്തിന് എതിരെയാണ് നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസവും ഇതേചൊല്ലി പ്രവർത്തകർ നേതാക്കളെ പ്രതിഷേധം അറിയിച്ചിരുന്നു. കോഴിക്കോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.പി.കുഞ്ഞമ്മദ് മാസ്റ്ററെയാണ് നേരത്തെ സി.പി.ഐ.എം ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്.

എന്നാൽ ചർച്ചകളുടെ അവസാന ഘട്ടത്തിൽ ഈ സീറ്റ് ജോസ് വിഭാഗത്തിന് നൽകുകയായിരുന്നു. ആദ്യഘട്ടത്തിൽ തിരുവമ്പാടി സീറ്റാണ് ജോസ് കെ. മാണി വിഭാഗത്തിന് നൽകാൻ പാർട്ടി ആലോചിച്ചിരുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.