പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെ 'ഉറപ്പായും' മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ


പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തന്നെ വീണ്ടുംമത്സരിപ്പിക്കണമെന്നാവിശ്യപ്പെട്ട് പോസ്റ്റര്‍. ‘ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണനെ’ എന്നാണ് പോസ്റ്ററിലെ വാചകം. തുടര്‍ച്ചയായ രണ്ട് തവണ പൊന്നാനിയില്‍ ജയിച്ച ശ്രീമകൃഷണന് ഇത്തവണ സീറ്റില്ല എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ന് രാവിലെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സിഐടിയു ദേശീയനേതാവ് പി. നന്ദകുമാറിന്റെ പേരാണ് സംസ്ഥാന സമിതി പൊന്നാനിയിലേക്ക് പരിഗണിക്കുന്നതെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. പൊന്നാനിയിലെ വിവിധ മേഖലകളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പി. ശ്രീരാമകൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.