പാലാരിവട്ടം മേല്‍പ്പാലം നാളെ വൈകിട്ട് നാടിന് സമർപ്പിക്കും


കൊച്ചി: കൊച്ചിയിലെ പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര പരിശോധന നടത്തി ഗുണമേന്മയും ബലവും ഉറപ്പുവരുത്തി. എട്ട് മാസം കൊണ്ട് നടക്കേണ്ടിയിരുന്ന പാലം പണി അഞ്ചര മാസം കൊണ്ട് പൂര്‍ത്തിയായി. ഇത് സാധ്യമാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിയെയും മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

41 കോടി 70 ലക്ഷം എസ്റ്റിമേറ്റില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലം ഒറ്റ വര്‍ഷം കൊണ്ട് തകര്‍ന്നപ്പോള്‍ 22 കോടി 80 ലക്ഷം നിര്‍മാണ ചെലവില്‍ 100 വര്‍ഷം ഉറപ്പുള്ള പാലം ഈ സര്‍ക്കാര്‍ നിര്‍മിച്ചു. ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങില്ലാതെ നാളെ വൈകുന്നേരം നാല് മണിക്ക് പാലം തുറക്കുമെന്നും പ്രഖ്യാപനം.

ഏത് പ്രതിസന്ധിയിലും കാര്യക്ഷമമായും വേഗതയിലും വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്. വിവാദങ്ങള്‍ അതിന്റെ വഴിക്കുപോകും. വികസന കാര്യങ്ങളില്‍ ആണ് സര്‍ക്കാരിന് ശ്രദ്ധയെന്നും മുഖ്യമന്ത്രി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.