ശബരിമല ചര്‍ച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലം, കെ സുധാകരന് കൊണ്ഗ്രസിൽ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു; അര ഡസന്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിടുമെന്ന് പി.സി ചാക്കോ


ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കെ. സുധാകരന്‍ തന്നോട് പറഞ്ഞതായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട പി.സി. ചാക്കോ. കോണ്‍ഗ്രസിന്റെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അര ഡസന്‍ നേതാക്കളെങ്കിലും വരും ദിവസങ്ങളില്‍ പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേരുമെന്നുംപറഞ്ഞു. കേരളത്തില്‍ ശബരിമല ചര്‍ച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലമാണെന്നും പി.സി. ചാക്കോ കുറ്റപ്പെടുത്തി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഗ്രൂപ്പ് വീതം വെയ്പ്പില്‍ കെ. സുധാകരനെ പോലെയുള്ള നേതാക്കള്‍ അടുത്ത അതൃപ്തിയിലാണ്. തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോണ്‍ഗ്രസ്. ഹൈക്കമാന്റ് പറഞ്ഞാല്‍ കേള്‍ക്കുന്ന കാലം പോയി. ഇപ്പോള്‍ കോണ്‍ഗ്രസിന് ഹൈക്കമാന്റില്ല. തന്റെ രാജിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്. തന്റെ രാജി പലര്‍ക്കും കോണ്‍ഗ്രസ് വിടാന്‍ പ്രചോദനമാകുമെന്നും പറഞ്ഞു.

കെസി വേണുഗോപാല്‍ വിചാരിച്ചാല്‍ കോണ്‍ഗ്രസില്‍ എന്തെങ്കിലും നടക്കുമെന്ന് കരുതുന്നില്ല. ധര്‍മ്മടത്ത് മത്സരിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അവിടെ മത്സരിക്കാന്‍ താല്‍പര്യമില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിനേക്കാള്‍ ശക്തമായി ബിജെപിയെ എതിര്‍ക്കുന്നത് സിപിഎം ആണ്. സിപിഎം ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റന്നാള്‍ മുതല്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനായി ഇറങ്ങുമെന്നും പിണറായി വിജയനുമായി പാലക്കാട് കോങ്ങാട് വേദി പങ്കിടും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.