ഇ.ഡിയെ ഉപയോഗിച്ച് സര്‍ക്കാരിനെ അക്രമിക്കാന്‍ ശ്രമം, ഒരു ശക്തിക്ക് മുന്നിലും കീഴടങ്ങുന്ന പാരമ്പര്യമില്ല: കേന്ദ്രമന്ത്രി നിർമലാ സീതാരാമനെതിരെ ആഞ്ഞടിച്ച്- മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ വിമര്‍ശമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്. അന്വേഷണത്തില്‍ അതിര് കവിഞ്ഞ വ്യഗ്രതയാണെന്നും അദേഹം തുറന്നടിച്ചു.

കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അറിയുന്ന മാര്‍ഗമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും. കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണമെന്നും, സമന്‍സ് അയച്ചിട്ടുണ്ടെന്നും വാര്‍ത്ത പ്രചരിചചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് കിട്ടുന്നതിന് മുമ്പ് തന്നെ മാധ്യങ്ങളിലൂടെ പ്രചരണം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുന്നത് രാഷ്ട്രീയമേലാളന്മാര്‍ക്ക് വേണ്ടിയാണെന്നും, ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ നാട്ടില്‍ നിയയമുണ്ടെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര അന്വേഷണ ഏജന്‍സി ആര്‍ക്കുവേണ്ടിയാണ് ചാടിയിറങ്ങിയത് എന്നറിയാന്‍ പാഴൂര്‍ പടിക്കരയില്‍ പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങില്ലെന്നും അദേഹം വ്യ്കതമാക്കി. ഒരു ശക്തിക്ക് മുമ്പിലും കീഴടങ്ങുന്ന പാരമ്പര്യം ഞങ്ങള്‍ക്കില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പറയുന്നത് ശരിയാണെന്ന് പറയുന്ന പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി തുറന്നടിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.