സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാൻ ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് വ്യാജ പ്രചരണം അഴിച്ചു വിടുന്നു: ആഞ്ഞടിച്ച്- മുഖ്യമന്ത്രി- pinarayi vijayan


കണ്ണൂർ: എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം 16 വരെ തുടരും. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് വ്യാജ പ്രചരണം അഴിച്ചു വിടുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കണ്ണൂരിലെത്തിയ പിണറായി വിജയന് വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. വിമാനത്താവളത്തില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തേക്ക്. പിണറായി കണ്‍വെന്‍ഷന്‍‌ സെന്‍ററില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി രൂക്ഷമായി കടന്നാക്രമിച്ചു.

ചൊവ്വാഴ്ച മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പിണറായി ബുധനാഴ്ച മുതല്‍ മണ്ഡല പര്യടനം ആരംഭിക്കും. ഏഴു ദിവസം നീളുന്ന പര്യടനത്തില്‍ 45 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ മറ്റ് മണ്ഡലങ്ങളിലേക്ക് പ്രചരണത്തിന് പോകുന്ന പിണറായി പ്രചരണത്തിന്‍റെ അവസാന ഘട്ടത്തില്‍ സ്വന്തം മണ്ഡലത്തിലേക്ക് തിരിച്ചെത്തും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.