അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം: നീതിബോധം പഠിപ്പിക്കാന്‍ ഇങ്ങോട്ട് വണ്ടി കയറേണ്ട: ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


കണ്ണൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപമാണ്. വര്‍ഗീയത വളര്‍ത്താന്‍ എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി ആരോപിച്ചു. പദവിക്ക് ചേരുന്ന രീതിയിലല്ല അമിത് ഷാ സംസാരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അമിത് ഷാ കേരളത്തെ അപമാനിച്ച് സംസാരിച്ചിട്ടും കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയില്ലെന്നും ഇടതുമുന്നണിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണം 'പടയൊരുക്കം' ജന്മനാടായ പിണറായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദേഹം തുറന്നടിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സംശയാസപദ മരണത്തെക്കുറിച്ച് അദേഹം തന്നെ വെളിപ്പെടുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കരുത്. അമിത് ഷാ നീതിബോധം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും പിണറായി വിയജന്‍ തുറന്നടിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.