കോഴിക്കോട്: കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് എന്ന നിലക്ക് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ അറിയിച്ചു. പോപുലര്‍ ഫ്രണ്ട് നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ വീടുകളില്‍ സംസ്ഥാനത്ത് എവിടെയും എന്‍ഐഎ റെയ്ഡ് നടത്തിയില്ല. ചേളാരിയിലുള്ള പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ ബന്ധുവിനെ അന്വേഷിച്ചെത്തിയ സംഭവം തെറ്റായി പ്രചരിപ്പിക്കപ്പെട്ടതാണ്.
അതേസമയം പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത വിഷയത്തെ സംഘടനയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതിനു പിന്നില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നു. തെറ്റായ പ്രചാരണങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടു നില്‍ക്കണമെന്നും മാധ്യമങ്ങള്‍ തിരുത്ത് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു.