ജോലി ആവശ്യപ്പെടുന്ന യുവാക്കള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിത്വം: ബിജെപിയെ പരിഹസിച്ച്- പ്രശാന്ത് ഭൂഷണ്‍


ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തെ ട്രോളി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. തൊഴില്‍ രഹിതരായ യുവാക്കള്‍ ജോലി ആവശ്യപ്പെട്ടാല്‍ തൊഴിലിന് പകരം ഇലക്ഷന്‍ ടിക്കറ്റാണ് ബിജെപി നല്‍കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എംബിഎ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ പിടിച്ച് ജോലി ആവശ്യപ്പെടുന്ന് ചെറുപ്പക്കാരന് തെരഞ്ഞെടുപ്പ് ടിക്കറ്റ് നല്‍കുന്ന കാര്‍ട്ടൂണും കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട് പ്രശാന്ത്ഭൂഷണ്‍.

കേരളത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ആളെക്കിട്ടാത്തത് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. മാനന്തവാടിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം മണികണ്ഠന്‍ പിന്‍മാറിയത് വാര്‍ത്തയായിരുന്നു. പ്രഖ്യാപനം താന്‍ അറിയാതെയാണന്നും, ബിജെപി അനുഭാവിയല്ലന്നും തീരുമാനം സന്തോഷത്തോടെ നിരസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപിക്കെതിരെ മുന്‍പും വിവാദ പരാമര്‍ശങ്ങളുമായി പ്രശാന്ത് ഭൂക്ഷണ്‍ രംഗത്ത് വന്നിരുന്നു.ഹിന്ദു ദൈവങ്ങളേയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അധിക്ഷേധിച്ചെന്നാരോപിച്ച് ഹാസ്യകലാകാരന്‍ മുനവ്വര്‍ ഫാറൂഖിനെയെയും തല്ലിച്ചതച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ, നിരപരാധികളെ തല്ലിച്ചതയ്ക്കുകയാണ് തൊഴിലില്ലാത്ത ബിജെപി ഗുണ്ടകളുടെ പണിയെന്ന് അദ്ദേഹം നേരത്തെയും ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.