പ്രവാസി മലയാളി അൽ ഐനിൽ പനി ബാധിച്ചു മരിച്ചു- pravasi malayali death


അൽ ഐൻ: തിരൂർ മൂച്ചിക്കൽ  സ്വദേശി പരേതനായ നെടിയോടത്ത് ബീരാൻ കുട്ടിയുടെ മകൻ ഷാബി (44) ചികിത്സയിൽ ആയിരിക്കെ അൽ ഐൻ തവാം ആശുപത്രിയിൽ മരിച്ചു. പനി കാരണം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭാര്യ: ഷംന. മാതാവ്: റഹ്മത്ത് നെല്ലിക്കൽ. മക്കൾ: ആനിയ ഷാബി, ഹാഷിൻ. സഹോദരന്മാർ: ഷൈമ ഷിനി, പരേതനായ ഷെമി. അൽ ഐൻ ജീമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം നാലിന് ജീമി ആശുപത്രി പള്ളിയിൽ നടക്കുന്ന ജനാസ നിസ്കാരത്തിന് ശേഷം അൽ ഐൻ അൽ ഫോഹ ഖബർസ്ഥാനിൽ ഖബറടക്കും.

ആറ് മാസം മുമ്പാണ് ഷാബി സന്ദർശന വിസയിലെത്തി അൽ ഐനിൽ പുതിയ ജോലിയിൽ പ്രവേശിച്ചത്. 

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.