സൗദിയിൽ പ്രവാസി മലയാളി ശ്വാസതടസ്സം മൂലം മരിച്ചു


റിയാദ്: സൗദിയിൽ മലപ്പുറം പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് ഹമീദ് (52) മരിച്ചു. റിയാദ് അൽ ഖറാവി കമ്പനിയിൽ ഒലയ ബ്രാഞ്ച് കാഷ്യറായി ജോലി ചെയ്ത് വരികയായിരുന്നു. ഹമീദിന് തിങ്കളാഴ്ച വൈകുന്നേരം ശ്വാസ തടസമനുഭവപ്പെടുകയും തുടർന്ന് ജീവൻ നഷ്ടപ്പെടുകയായിരുന്നു .

മൂന്ന് വർഷത്തിന് ശേഷം ഈ വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം.

28 വർഷമായി റിയാദിൽ പ്രവാസിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുളള നടപടി ക്രമങ്ങൾ റിയാദ് കെ.എം.സി.സി വെൽഫയർ വിങ്, പൊന്നാനി പ്രവാസി കൂട്ടായ്മ പ്രവർത്തകരുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ് .

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.