“സർക്കാരിനു നിർമിക്കാനല്ല വിൽക്കാൻ മാത്രമേ അറിയൂ”: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്- രാഹുൽ ഗാന്ധി


ന്യൂഡൽഹി: വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സർക്കാരിനു നിർമിക്കാനല്ല, വിൽക്കാൻ മാത്രമേ അറിയൂവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ സർക്കാരിന്റെ ബാക്കി ഓഹരി വിൽക്കുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരാമർശം. ഇത്തരം സ്വകാര്യവൽക്കരണം ഏതാനും കോർപറേറ്റുകളെ മാത്രമേ സഹായിക്കൂവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.