മലപ്പുറം: പുണ്യ മാസമായ റമദാൻ സമാഗതമാവുകയാണ്, വിദ്യാർഥി സമൂഹം മാനസികമായും ശാരീരികമായും റമദാനിനായി ഒരുങ്ങണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഈദ് കടമേരി. ദിക്റുകളും പ്രാർഥനകളും വർധിപ്പിച്ചും റമദാനിനെ ഫലപ്രദമായി ഉപയോഗിച്ച് ഈമാനിക കരുത്ത് ആർജ്ജിച്ചെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നന്മകളിൽ മുന്നേറാം, റമദാനെ വരവേൽക്കാം' എന്ന തലക്കെട്ടിൽ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡണ്ട് ബാസിത് താനൂർ അധ്യക്ഷത നിർവഹിച്ചു. ജോയിന്റ് സെക്രട്ടറിമാരായ വലീദ് വി.കെ, സഹൽ ബാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി സ്വാഗതവും അനീസ് ടി നന്ദിയും പറഞ്ഞു.