ദുബായിൽ റമദാൻ തമ്പുകൾക്ക് ഇത്തവണയും അനുമതി ഉണ്ടാകില്ല


ദുബായ്: ദുബായിൽ റമദാൻ തമ്പുകൾക്ക് ഇത്തവണ അനുമതി ഉണ്ടാകില്ല.കോവിഡ് വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യു.എ.ഇയിലെ മറ്റു എമിറേറ്റുകളും റമദാൻ തമ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയേക്കും എന്നാണ് സൂചന.

റമദാനിൽ പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി പള്ളികൾക്കോ വീടുകൾക്കോ മറ്റേതെങ്കിലും പൊതു സ്ഥലങ്ങൾക്കോ പുറത്ത് കൂടാരങ്ങൾ അനുവദിക്കില്ല. സാധാരണ റമദാനിൽ യു.എ.ഇയിലുടനീളം ചാരിറ്റബിൾ ഓർഗനൈസേഷനുകൾ, മനുഷ്യസ്‌നേഹികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ തമ്പുകൾ ഒരുക്കി ഇഫ്താറിന് സൗകര്യം ഏർപ്പെടുത്താറുണ്ട്. തമ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ റമദാനിൽ ഭക്ഷണ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നവർ കോവിഡ് -പ്രോട്ടോക്കോൾ കർശനമായി പാലിച്ചിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.