പിണറായി സർക്കാരിന്റെ മനോനില തെറ്റി, സ്‌കൂള്‍ കുട്ടികളുടെ അന്നം മുടക്കിയും വോട്ട് നേടാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോഴത്തെ സര്‍ക്കാരെന്ന്- രമേശ് ചെന്നിത്തല


തിരുവനന്തപുരം: പിഞ്ചു കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തങ്ങള്‍ക്ക് വോട്ട് കിട്ടിയാല്‍ മതി എന്ന മനോനില ഉള്ളവരാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യാതിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

യു പി എ സര്‍ക്കാര്‍ നേരത്തെ ആവിഷ്‌കരിച്ച ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് സ്‌കൂളുകളില്‍ നടപ്പാക്കേണ്ടത്. ഇത് ഒരു സര്‍ക്കാരിന്റെയും ഔദാര്യമല്ല, പകരം അവകാശമാണ്, അല്ലാതെ പൂഴ്ത്തി വച്ച് വോട്ട് തട്ടാനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. അതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷുവിനുള്ള ഭക്ഷ്യകിറ്റ് നേരത്തെ നല്‍കുന്നതും, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഏപ്രില്‍ മാസം വോട്ടെടുപ്പിന് മുന്‍പ് നല്‍കുന്നത് വോട്ടര്‍മാരെ സ്വാധിനിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതുകൊണ്ടൊന്നും ഇടത് മുന്നണിക്കുണ്ടായ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റില്ലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.