തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന് കരാറിന് കോഴയായി നല്കിയ ഐ ഫോണുകളിലൊന്ന് താനാണ് ഉപയോഗിക്കുന്നതെന്നാണ് കോടിയേരി പത്രസമ്മേളനം വിളിച്ച് ആരോപിച്ചത്. തനിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ സ്വന്തം ഭാര്യ ആ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാര്യം അദ്ദേഹം മറച്ചുവച്ചു.
മാനനഷ്ടക്കേസില്‍ താനയച്ച വക്കീല്‍ നോട്ടീസിന് കോടിയേരി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പുപറയുമെന്നാണ് താന്‍ കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സ്വപ്നയുടെ രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്ന മറ്റ് മൂന്നു മന്ത്രിമാര്‍ ആരാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.