ജോലി തേടിയെത്തിയ മലയാളി നഴ്സിനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; മലയാളി യുവാവ് അറസ്റ്റിൽ


ന്യൂഡൽഹി: ജോലി തേടിയെത്തിയ മലയാളി നഴ്സിനെ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്ത മലയാളിയായ പ്രതി അറസ്റ്റിൽ. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണു സംഭവം നടന്നത്. ബുധനാഴ്ച പെൺകുട്ടി പരാതി നൽകിയതോടെ യുവാവിനെ അറസ്റ്റു ചെയ്തു. ഇരയായ പെൺകുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് പ്രതി.

ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നൽകാമെന്ന് ഇയാൾ ഉറപ്പുപറഞ്ഞിരുന്നു. ഫെബ്രുവരി ആറിന് തന്റെ വീട്ടിൽ വച്ച് ഒരു ഇന്റർവ്യൂ നടക്കുന്നതായി പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. പെൺകുട്ടി ഇതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തു‍ടർന്ന് വീട്ടിലെത്തിയപ്പോൾ ഇവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവർ ജോലിക്കു പോയതാണെന്നും ഉടൻ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞു.
ഇയാൾ നൽകിയ ജ്യൂസ് കുടിച്ചയുടൻ പെൺകുട്ടി ബോധരഹിതയാകുകയായിരുന്നു. രാത്രിയോടെയാണ് പിന്നീട് ഇവർക്ക് ബോധം വരുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബലാൽസംഗത്തിനിരയായ വിവരം പെൺകുട്ടി അറിയുന്നത്.
എന്നാൽ യുവതി പരാതി നൽകാൻ വൈകിയതിന്റെ കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.