തിരുവനന്തപുരം: കരിയ്ക്കകത്തിന് സമീപം പതിമൂന്നുകാരിയെ പീഡിപ്പിച്ചു . സംഭവത്തിൽ രണ്ടാനച്ഛന് അറസ്റ്റില്‍. കരിക്കകം സ്വദേശിയായ 51 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യ ഭാര്യയെ ഉപേക്ഷിച്ചശേഷം ഇയാള്‍ ഒന്നരവര്‍ഷം മുമ്ബാണ് രണ്ട് കുട്ടികളുടെ മാതാവിനെ വിവാഹം ചെയ്തത്.ഇവരുമൊത്ത് കരിക്കകത്ത് താമസിച്ചുവരുന്നതിനിടെയാണ് അവരുടെ 13കാരിയായ മകളെ പീഡനത്തിനിരയാക്കിയത്.
മാതാവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം നടന്നത് . എന്നാൽ മാതാവ് തിരികെ വന്നപ്പോൾ കുട്ടി സംഭവം വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി കുട്ടിയുടെയും മാതാവിെന്റയും മൊഴി രേഖപ്പെടുത്തിയശേഷം പൊലീസിന് വിവരം കൈമാറി.തുടര്‍ന്ന് പേട്ട സി. ഐയുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനച്ഛനെ പിടികൂടിയത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.