തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ ടി ജലീലിനോട് 'ഫിറോസിക്ക'യെ തിരക്കിയ കുഞ്ഞു സമയെ കാണാൻ ഫിറോസ് കുന്നംപറമ്പിൽ എത്തി- Video


കുറ്റിപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി കെ.ടി. ജലീലും യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലും തമ്മിലാണ് പ്രധാന പോരാട്ടം. തവനൂരിലെ ഓരോ വിഷയങ്ങളും സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്കാണ് അരങ്ങൊരുക്കുന്നത്. ജലീലിന്റെയും ഫിറോസിന്റെയും അനുകൂലികള്‍ ട്രോളുകളായും ചെറുവീഡിയോകളായും സൈബര്‍ പ്രചരണവും കൊഴുപ്പിക്കുന്നുണ്ട്.

ഇതിനിടെയാണ് മന്ത്രി കെ.ടി.ജലീലിന്റെ പ്രചരാണത്തിനിടെ ഒരു കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്ന വീഡിയോ വൈറലായത്. ഇതിന് പിന്നാലെ സമ എന്ന മിടുക്കിയെ ആ കാണാനെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഫിറോസ് എത്തിയ ഉടന്‍ മിഠായി തരുമോയെന്നായിരുന്നു കിട്ടിയുടെ ചോദ്യം. കൂടെ കരുതിയിരുന്ന മിഠായി പെട്ടി ഫിറോസ് കൈമാറി. ഒപ്പം ഫോട്ടോയ്ക്ക് പോസും ചെയ്തു.


കഴിഞ്ഞ ദിവസം കെ.ടി.ജലീല്‍ ഇവിടെ പ്രചരണത്തിനെത്തിയപ്പോള്‍ കൈയിലെടുത്ത കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിച്ചിരുന്നു്. കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാര്‍ഥിയാണെന്ന് സമീപത്തുള്ളയാള്‍ പറയുന്നതും എന്നാല്‍ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വരും വരും എന്ന് മറുപടി നല്‍കിയാണ് മന്ത്രി കുട്ടിയുടെ അടുത്തുനിന്നും പോകുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.