എ.സമ്പത്ത് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു


ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ആറ്റിങ്ങൽ മുൻ എം പി അഡ്വ. എ. സമ്പത്ത്
സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു. ഡൽഹി കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്പത്ത് ചുമതല വഹിച്ചിരുനത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.

നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് രാജി.അതേസമയം, തെരഞ്ഞെടുപ്പ് ചുമതലയെ തുടർന്നാണ് രാജി വച്ചതെന്ന് എ. സമ്പത്ത് കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ഡൽഹിയിൽ നിന്നും മാറി നിൽക്കേണ്ടിവരും. കോവിഡ് വ്യാപനത്തിനിടെയുള്ള യാത്രകളും പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കും. എന്നാൽ സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും എ സമ്പത്ത് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.