റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് സഊദി അറേബ്യയില്‍ മലയാളി മരിച്ചു. റിയാദില്‍ നിന്ന് 176 കിലോമീറ്ററകലെ മറാത്ത് പട്ടണത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിളക്കത്തൊടി മുഹമ്മദ് മുസ്തഫ (61) ആണ് മരിച്ചത്. മറാത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു. പിതാവ്: അലവി വിളക്കത്തൊടി, മാതാവ്: അയിഷാ, ഭാര്യ: വി.ടി. സുബൈദ, മക്കള്‍: അബ്ദുല്‍ മുഹൈമിന് (ദുബൈ), മുഫീദ, മുസ്തഹ്സിന.
മൃതദേഹം മറാത്തില്‍ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.