ശബരിമല യുവതിപ്രവേശം: ഖേദം പ്രകടിപ്പിച്ച്- മന്ത്രി കടകംപള്ളി സുരേന്ദ്രൻ


തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റി, അന്നത്തെ സംഭവവികാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ശബരിമല വിഷയത്തിലും അതുമായി ഉണ്ടായ സംഭവങ്ങളിലും തങ്ങള്‍ക്ക് ഖേദമുണ്ട്. സുപ്രിം കോടതിയുടെ വിശാലബഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തു തന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമുണ്ടാകു എന്നത് വീണ്ടും പറയുന്നു. അന്നെടുത്ത കേസുകളെല്ലാം സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ ആദ്യമൊന്നും വ്യക്തതയില്ലായിരുന്നു. ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് നേരത്തെ പറഞ്ഞുവെങ്കിലും പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായികരിക്കേണ്ടതായും വന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് പ്രതിപക്ഷം ഈ വിഷയം ചര്‍ച്ച ചെയ്യും, അത് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട എന്നാണ് പര്‍ട്ടി വിലയിരുത്തല്‍. അതൊഴിവാക്കാനാണ് മന്ത്രിയുടെ ഈ ഏറ്റുപറച്ചില്‍.

ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിലിനെ എതിര്‍ത്ത് ബിജെപി നേതൃത്വം രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് സമയത്ത് കുറ്റസമ്മതം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മന്ത്രി ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരേപിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.