കണ്ണൂർ സ്വദേശിയായ എട്ടുവയസ്സുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ വിസിൽ ഒരു മാസത്തിന് ശേഷം പുറത്തെടുത്തു


കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എട്ടുവയസ്സുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഷൂ വിസിൽ കണ്ടെത്തി പുറത്തെടുത്തു.ഒരു മാസത്തിലേറെയായി നിർത്താതെയുള്ള ചുമയും ശ്വാസതടസ്സവും കാരണം കാസർകോട് ഗവ. ആസ്പത്രിയിൽനിന്ന്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് റഫർചെയ്യുകയായിരുന്നു.

വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ശ്വാസനാളത്തിൽ മറ്റെന്തോവസ്തു കുടുങ്ങിക്കിടക്കുന്നതായി തെളിഞ്ഞു.ഉടൻ പീഡിയാട്രിക് റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയ്ക്ക് കുട്ടിയെ വിധേയമാക്കുകയും കുടുങ്ങിക്കിടന്ന വിസിൽ പുറത്തെടുക്കുകയുമായിരുന്നു.ശ്വാസകോശവിഭാഗത്തിലെ ഡോ. ഡി.കെ.മനോജ്, ഡോ. രാജീവ് റാം, ഡോ. രജനി, ഡോ. മുഹമ്മദ് ഷഫീഖ്, ഡോ. പദ്‌മനാഭൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ചാൾസ്, ഡോ. ദിവ്യ, ഡോ. സജിന എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.