പിറവത്ത് സിന്ധുമോൾ ജേക്കബ് തന്നെ മത്സരിക്കും: ലോക്കല്‍ കമ്മിറ്റിയുടെ പുറത്താക്കൽ നടപടിയെ തള്ളി സിപിഎം ജില്ലാ കമ്മിറ്റി


കോട്ടയം: പിറവത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ പുറത്താക്കിയ ലോക്കല്‍ കമ്മിറ്റിയുടെ നടപടിയെ തള്ളി ജില്ലാ കമ്മിറ്റി. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം തള്ളി ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ രംഗത്തെത്തി. ഒരം അംഗത്തെ പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ലെന്നും അവരുടെ നടപടിയെ കുറിച്ച് തനിക്കറിയില്ലെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

'ജനപ്രതിനിധി എന്ന നിലയില്‍ മത്സരിക്കാന്‍ യോഗ്യയാണ് സിന്ധുമോള്‍ ജേക്കബ്. പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം കൃത്യനിഷ്ടതയോടെ ചെയ്യും. മാറ്റു കാര്യങ്ങളൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമാകും ചര്‍ച്ച ചെയ്യുക' വാസവന്‍ പറഞ്ഞു.

ഉഴവൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി സിന്ധുമോള്‍ ജേക്കബിനെ കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കിയത്. എന്നാല്‍ പാര്‍ട്ടി അറിവോടെയാണ് താന്‍ മത്സരിതക്കുന്നതെന്ന് സിന്ദുമോള്‍ ജേക്കബ് പ്രതികരിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.